മതസ്വാതന്ത്ര്യം: സ്വാഗതാർഹമെന്ന് സിറോമലബാർ

Wednesday 17 December 2025 4:00 PM IST

കൊച്ചി: മതസ്വാതന്ത്ര്യവും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിക്കുന്ന കോടതി ഇടപെടലുകൾ ആശാവഹമാണെന്ന് സിറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മിഷൻ പ്രസ്‌താവിച്ചു. മതസ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷിക്കാൻ ഭരണകൂടങ്ങൾ പ്രതിജ്ഞാബദ്ധമാകണമെന്നും നീതിപീഠങ്ങൾ ജാഗ്രത പുലർത്തണമെന്നും കമ്മിഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പ്രസ്‌താവനയിൽ പറഞ്ഞു.

ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിൽ ക്രൈസ്തവവിശ്വാസികൾക്ക് നേരെ പൊലീസ് നിർബന്ധിത മതപരിവർത്തനകുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത് അലഹബാദ് ഹൈക്കോടതി റദ്ദാക്കി. ബൈബിൾ സൂക്ഷിച്ചതോ വിതരണം ചെയ്തതോ പ്രാർത്ഥനയിൽ പങ്കെടുത്തതോ നിർബന്ധിത മതപരിവർത്തനത്തിന്റെ തെളിവായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.