അഖിലകേരള കർണാടക സംഗീതമത്സരം
Wednesday 17 December 2025 5:07 PM IST
തൃപ്പൂണിത്തുറ: 21ന് നടത്താനിരുന്ന തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ സംഗീതസഭയുടെ അഖിലകേരള കർണാടക സംഗീത മത്സരവും 28-ാമത് അഗസ്റ്റിൻ ജോസഫ് സ്മാരക പുരസ്‌കാര മത്സരവും സാങ്കേതിക കാരണങ്ങളാൽ 2026 ജനുവരി 26ലേക്ക് മാറ്റി. സീനിയർ കാറ്റഗറിയിൽ 2025 ഡിസംബർ 1ന് 18 വയസും ജൂനിയിയർ കാറ്റഗറിയിൽ 14 വയസും തികയരുത്. സീനിയർ വിഭാഗത്തിൽ വായ്പാട്ടിൽ കർണാടക സംഗീതം, ദീക്ഷിതർ കൃതി, സ്വാതി തിരുനാൾ കൃതി എന്നിവയിലും ജൂനിയർ വിഭാഗത്തിൽ കർണാടക സംഗീതത്തിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും. കൂടാതെ വയലിനിലും, മൃദംഗത്തിലും മത്സരങ്ങൾ ഉണ്ടായിരിക്കും. വിവരങ്ങൾക്ക് 9447179087, 9895193863.