പരിശീലന സെമിനാർ

Thursday 18 December 2025 1:48 AM IST
വിശ്വാസ് വോളന്റീയർ ഗ്രൂപ്പിലെ അംഗങ്ങൾക്കുള്ള പരിശീലന സെമിനാർ പാലക്കാട് എ.എസ്.പി രാജേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: യുവതലമുറ സമൂഹത്തിനൊപ്പം നിൽക്കണമെന്നും സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടണമെന്നും പാലക്കാട് എ.എസ്.പി രാജേഷ് കുമാർ ആവശ്യപ്പെട്ടു. വിശ്വാസ് ഇന്ത്യ പാലക്കാട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ കോളേജുകളിലെ വിശ്വാസ് വോളന്റീയർ ഗ്രൂപ്പിലെ അംഗങ്ങൾക്കുള്ള പരിശീലന സെമിനാർ പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസ് വൈസ് പ്രസിഡന്റ് ബി.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി.പ്രേംനാഥ് മുഖ്യ പ്രഭാഷണം നടത്തി. വിശ്വാസ് വൈസ് പ്രസിഡന്റ് അഡ്വ. എൻ.രാഖി, സെക്രട്ടറി എം.ദേവദാസ്, വിശ്വാസ് നിയമവേദി കൺവീനർ അഡ്വ. കെ.വിജയ, ചെയർ പേഴ്സൺ അഡ്വ. എസ്.ശാന്താദേവി, ബി.ഗോപിക, ജി.അനു എന്നിവർ സംസാരിച്ചു.