പ്രതിഷേധ ദിനം

Thursday 18 December 2025 1:49 AM IST
കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ പെൻഷനേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ് കെ.നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷനേഴ്സ് ദിനത്തിൽ പാലക്കാട് സിവിൽ സ്റ്റേഷനു മൂന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ജില്ലാ പ്രസിഡന്റ് കെനാരായണൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.കെ.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം എസ്.ആർ.മല്ലികാർജുനൻ, സംസ്ഥാന കമ്മിറ്റി അംഗം ശങ്കരനാരായണൻ, ജില്ലാ കമ്മിറ്റി അംഗം കെ.കേശവനുണ്ണി, ബ്ലോക്ക് പ്രസിഡന്റ് ജി.ഷേണു, ജില്ലാ ട്രഷറർ ആർ.ഗിരി പ്രകാശ് എന്നിവർ സംസാരിച്ചു.