ഡിസംബർ 31ന് രണ്ട് താലൂക്കുകളിൽ പ്രാദേശിക അവധി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ബാധകം
Wednesday 17 December 2025 6:55 PM IST
തിരുവനന്തപുരം: 93ാമത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് ഡിസംബർ 31ന് രണ്ട് താലൂക്കുകളിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചിറയിൻകീഴ്, വർക്കല താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല . ഡിസംബർ 30 മുതൽ ജനുവരി ഒന്നു വരെയാണ് ശിവഗിരി തീർത്ഥാടനം.