ബസ് സ്റ്റാൻഡിൽ തെരുവുനായ ആക്രമണം; രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്
Wednesday 17 December 2025 9:47 PM IST
ആറ്റിങ്ങൽ: തെരുവുനായകളുടെ ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. എഞ്ചിനിയറിംഗ്, ഐടിഐ വിദ്യാർത്ഥികൾക്കാണ് കടിയേറ്റത്. ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ആറ്രിങ്ങൽ ഐഎച്ച്ആർഡി എഞ്ചിനിയറിംഗ് കോളേജിലെയും ഐടിഐയിലെയും രണ്ട് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.