പുസ്തക പ്രകാശനം
Thursday 18 December 2025 12:50 AM IST
കോന്നി : കോന്നി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഫിറോസ് കോന്നിയുടെ ദേവഗംഗ എന്ന നോവലിന്റെ പ്രകാശനവും അക്ഷര സംഗമവും സംഘടിപ്പിച്ചു. ചലച്ചിത്ര താരം ചിഞ്ചു പോൾ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. കവി കോന്നിയൂർ ബാലചന്ദ്രൻ പുസ്തകം പ്രകാശനം ചെയ്തു. വിനോദ് ഇളകൊള്ളൂർ പുസ്തക പരിചയപ്പെടുത്തി. എൻ.എസ്.മുരളി മോഹൻ, കാശിനാഥൻ, എസ്.കൃഷ്ണ കുമാർ, കെ.പി.എ.സി അനിത, റഫീഖ് ഇല്ലിക്കൽ, തുളസിധരൻ ചാങ്ങമണ്ണിൽ, ബിജു മംഗലത്ത്, ശാരിക.എസ്, ലത്തീഫ് പത്തനാപുരം എന്നിവർ സംസാരിച്ചു.