കെ.പി.എസ്.ടി.എ

Thursday 18 December 2025 12:27 AM IST

പത്തനംതിട്ട : പി.എം ശ്രീ അടക്കം ഭരണാധികാരികളുടെ സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി പൊതുവിദ്യാഭ്യാസ മേഖലയെ സംഘപരിവാർ ശക്തികൾക്ക് തീറെഴുതാനുള്ള നീക്കത്തിനേറ്റ തിരിച്ചടിയാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തി​രഞ്ഞെടുപ്പ് ഫലമെന്ന് കെ പി എസ് ടി എ ജില്ലാ കമ്മി​റ്റി അറിയിച്ചു. അദ്ധ്യാപകരുടേയും ജീവനക്കാരുടേയും അവകാശങ്ങൾ കവർന്നുള്ള വികലനയങ്ങൾ ഇടതു സർക്കാരിനെ ദുർഭരണത്തിലേക്ക് നയിച്ചുവെന്നും സർക്കാർ പൊതുവിദ്യാഭ്യാസത്തെ തകർത്തുവെന്നും കിരാത ഭരണത്തിനെതിരെ വിധിയെഴുതിയ മുഴുവൻപേർക്കും അഭിവാദ്യം അർപ്പിക്കുന്നതായി ജില്ലാപ്രസിഡന്റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി വി.ജി കിഷോർ എന്നിവർ പറഞ്ഞു.