സ്വകാര്യ ബസിന് പിന്നിൽ അതേ റൂട്ടിലുള്ള മറ്റൊരു ബസിടിച്ച് അപകടം, കുട്ടികളടക്കം 24 പേർക്ക് പരിക്ക്
Wednesday 17 December 2025 10:35 PM IST
കൊയിലാണ്ടി: വെങ്ങളത്ത് സ്വകാര്യ ബസിന് പിന്നിൽ ബസിടിച്ച് അപകടം. ദേശീയപാതയിൽ വെങ്ങളം പാലത്തിന് സമീപത്തായി ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ബസുകൾ മത്സരയോട്ടത്തിലായിരുന്നെന്നാണ് യാത്രക്കാർ പറയുന്നത്.
കോഴിക്കോട് നിന്നും ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ഫാത്തിമാസ് ബസും ഇതേ റൂട്ടിൽ പോകുകയായിരുന്ന കൃതിക ബസുമാണ് ഇടിച്ചത്. കൃതിക ബസിന് പിന്നിൽ ഫാത്തിമാസ് ബസ് ഇടിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് പൂർണമായും തകർന്നു. കുട്ടികളടക്കം നിരവധി യാത്രക്കാർക്ക് പരിക്കുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല പരിക്കേറ്റവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.