സ്വർണ്ണ മലക്കൊടി ദർശനം
Thursday 18 December 2025 12:43 AM IST
കോന്നി : അച്ചൻകോവിൽ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഇന്ന് മുതൽ പത്തു ദിവസം കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ 999 മലയുടെ സ്വർണ്ണ മലക്കൊടി ദർശനം ഉണ്ടാകും. രാവിലെ നിലവറ തുറന്ന് കാർഷിക വിളകൾ ചുട്ടും വറുത്തും പൊടിച്ചും പുഴുങ്ങിയും മുളയരിയും തെണ്ടും തെരളിയും സമർപ്പിച്ചു അടുക്കുകൾ വെച്ച് ഊരാളിമല വിളിച്ചു ചൊല്ലി പൂജകൾ അർപ്പിക്കും. അച്ചൻകോവിൽ ധർമ്മ ശാസ്താക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രം ഉപദേശകസമിതി ഭാരവാഹികളും ദേശക്കാരും കല്ലേലിക്കാവിലെത്തി അനുവാദം വാങ്ങിയിരുന്നു.