ദമ്പതികളെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

Thursday 18 December 2025 2:02 AM IST
രാജേഷ് കുമാർ

പ​ന്ത​ളം​ ​:​ ​ജോ​ലി​ ​ക​ഴി​ഞ്ഞ് ​വീ​ട്ടി​ലേ​ക്ക് ​സ്‌​കൂ​ട്ട​റി​ൽ​ ​മ​ട​ങ്ങു​ക​യാ​യി​രു​ന്ന​ ​ദ​മ്പ​തി​ക​ളെ​ ​ത​ട​ഞ്ഞു​നി​റു​ത്തി​ ​വെ​ട്ടി​ ​പ​രി​ക്കേ​ല്പി​ച്ച​ ​യു​വാ​വി​നെ​ ​പ​ന്ത​ളം​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ പ​ന്ത​ളം​ ​കു​ര​മ്പാ​ല​ ​സ്വ​ദേ​ശി​യാ​യ​ ​ച​രു​വി​ള​തെ​ക്കേ​തി​ൽ​ ​വീ​ട്ടി​ൽ​ ​രാ​ജേ​ഷ് ​കു​മാ​ർ.​(41​)​ ​ആ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​രാ​ത്രി​ 9.30​ ​ന് ​ജോ​ലി​ ​ക​ഴി​ഞ്ഞ് ​സ്‌​കൂ​ട്ട​റി​ൽ​ ​വീ​ട്ടി​ലേ​ക്ക് ​പോ​കു​മ്പോഴായിരുന്നു ആക്രമണം. ​ഇ​ട​തു​കൈ​യ്ക്ക് ​ആ​ഴ​ത്തി​ൽ​ ​മു​റി​വേ​റ്റ സ്കൂട്ടർ യാത്രികനെ ​കോ​ട്ട​യം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​ത​ട​സം​ ​പി​ടി​ക്കാ​ൻ​ ​ചെ​ന്ന​ ​സ്‌​കൂ​ട്ട​ർ​ ​യാ​ത്ര​ക്കാ​ര​ന്റെ​ ​ഭാ​ര്യ​യെ​ ​പ്ര​തി​ ​സ്‌​ക്വ​യ​ർ​ ​ട്യൂ​ബ് ​കൊ​ണ്ട് ​മ​ർ​ദ്ദി​ച്ചു.​ ​പ്ര​തി​യെ​ ​പ​ന്ത​ളം​ ​പൊ​ലീ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ടി.​ ​ഡി.​പ്ര​ജീ​ഷി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി.