രജിസ്ട്രാറായി രണ്ടാമൂഴം തികയ്ക്കാതെ മടക്കം # കേരള യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിലെ ആദ്യസസ്പെൻഷൻ
തിരുവനന്തപുരം: ശാസ്താംകോട്ട ഡി.ബി കോളേജിലെ പ്രിൻസിപ്പാളായ ഡോ.കെ.എസ്.അനിൽകുമാർ 2021 ഫെബ്രുവരിയിൽ ഡെപ്യൂട്ടേഷനിലാണ് നാലുവർഷത്തേക്ക് രജിസ്ട്രാറായത്. 2025ഫെബ്രുവരിയിൽ പുനർനിയമനം നൽകി.അത് ഒരു വർഷംപോലും തികയുംമുമ്പാണ് മടങ്ങുന്നത്.
2029 ഫെബ്രുവരി 21വരെ കാലാവധിയുണ്ടായിരുന്നു.
കേരളയിൽ ആദ്യമായാണ് രജിസ്ട്രാർ സസ്പെൻഷനിലായത്.
ജൂൺ 25ന് അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികാചരണത്തിന് ശ്രീപദ്മനാഭ സേവാസമിതി സെനറ്റ്ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെത്തുടർന്ന് ഗവർണറുടെ ചടങ്ങിന് അനുമതി റദ്ദാക്കിയതിനാണ് ജൂലായ് രണ്ടിന് ഡോ.അനിൽകുമാറിനെ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തത്. ഹാളിൽ സംഘർഷമാണെന്ന് ഗവർണറെ രജിസ്ട്രാർ ഫോണിൽ അറിയിച്ചു. ഇതു വകവയ്ക്കാതെ ഗവർണർ പങ്കെടുത്തു.
ഗവർണർ പങ്കെടുക്കവേ, പരിപാടി റദ്ദാക്കിയതായി ലോക്ഭവന് രജിസ്ട്രാർ ഇ- മെയിൽ അയച്ചിരുന്നു. ഇത് അനാദരവെന്ന് ഗവർണർ ചൂണ്ടിക്കാട്ടിയതോടെയാണ് വി.സി സസ്പെൻഡ് ചെയ്തത്. ഹൈക്കോടതിയെ സമീപിച്ചെങ്കിലും സസ്പെൻഷൻ റദ്ദാക്കിയില്ല. ഡോ.അനിൽകുമാറിനെ തിരിച്ചെടുത്തതായി സിൻഡിക്കേറ്റ് തീരുമാനിച്ചെങ്കിലും വി.സി അത് അംഗീകരിച്ചില്ല. തിരിച്ചെടുക്കേണ്ടെന്നായിരുന്നു ഗവർണറുടെയും നിലപാട്. ഭരണസ്തംഭനത്തിലായ സർവകലാശാലയിൽ സമരങ്ങളും സംഘർഷങ്ങളും പതിവായിരുന്നു.
ഭാരതാംബ മതചിഹ്നമല്ല,
ഗവർണറോട് അനാദരവ്
ഭാരതാംബചിത്രം മതചിഹ്നമല്ലെന്നിരിക്കെ, അടിസ്ഥാനരഹിത ആരോപണങ്ങൾ മുഖവിലയ്ക്കെടുത്ത് ഉത്തരവാദിത്വബോധമില്ലാതെ പ്രവർത്തിച്ചെന്നാണ് ഗവർണർ വിലയിരുത്തിയത്.ധിക്കാരപരമായ നടപടി സർവകലാശാലയുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതും ഗവർണറോടുള്ള അനാദരവുമായിരുന്നു.
സെനറ്റ്ഹാളിൽ മതപ്രാർത്ഥനകളും പ്രസംഗങ്ങളും മാത്രമാണ് നിരോധിച്ചിട്ടുള്ളത്. ചിത്രങ്ങൾ പ്രദർശിപ്പിക്കാം