തൊഴിലുറപ്പ്: 22ന് ഇടത് പ്രതിഷേധം

Thursday 18 December 2025 1:33 AM IST

ന്യൂഡൽഹി: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്‌കരിക്കുന്നതിനെതിരെ ഡിസംബർ 22ന് പ്രതിഷേധദിനമാചരിക്കാൻ ആഹ്വാനം ചെയ്‌ത് ഇടത് പാർട്ടികൾ. യു.പി.എ സർക്കാരിൽ ഇടതുപക്ഷ പാർട്ടികൾ സമ്മർദ്ദം ചെലുത്തി നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്റെ അടിസ്ഥാന സ്വഭാവം മാറ്റാനുള്ള നീക്കത്തെ എതിർക്കാൻ ജനങ്ങൾ മുന്നോട്ടു വരണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, സി.പി.ഐ(എം.എൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടചാര്യ, ആർ.എസ്.പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഫോർവേഡ് ബ്ളോക്ക് ജനറൽ സെക്രട്ടറി ജി.ദേവരാജൻ എന്നിവർ ആഹ്വാനം ചെയ്‌തു.