കേരളസർവകലാശാല

Thursday 18 December 2025 12:37 AM IST

 മനോന്മണീയം സുന്ദരനാർ ഇന്റർനാഷണൽ സെന്റർ ഫോർ ദ്രവീഡിയൻ കൾച്ചറൽ സ്റ്റഡീസ് ഫംഗ്ഷണൽ മലയാളം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് (ബാച്ച് V) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (സപ്ലിമെന്ററി – 2020 - 2021 അഡ്മിഷൻ, മേഴ്സിചാൻസ് – 2013 - 2019 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 മൂന്നാം സെമസ്റ്റർ ബാച്ച്ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി, അഞ്ചാം സെമസ്റ്റർ ബാച്ച്ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന ഒന്ന്,രണ്ട് സെമസ്റ്റർ എം.എസ്‍സി (റെഗുലർ - 2024 അഡ്മിഷൻ) & എം.എ/എം.എസ്‍സി/എം.കോം (ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി – 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2022 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് – 2017 – 2020 അഡ്മിഷൻ വരെ), ജനുവരി 2026 പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 വിദൂരവിദ്യാഭ്യാസ കേന്ദ്രം ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് പരീക്ഷയുടെ ഡിസെർട്ടേഷൻ വൈവവോസി, കോമ്പ്രിഹെൻസീവ് വൈവവോസി 19ന് നടത്തും.