പി.എസ്.സി അറിയിപ്പുകൾ

Thursday 18 December 2025 12:39 AM IST

പരീക്ഷാകേന്ദ്രത്തിൽ മാറ്റം

 വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (നേരിട്ടുള്ള നിയമനം, തസ്തികമാറ്റം മുഖേന, എൻ.സി.എ) (കാറ്റഗറി നമ്പർ 211/2025 - 214/2025, 250/2025 - 257/2025) തസ്തികയിലേക്ക് 20ന് ഉച്ചയ്ക്കുശേഷം 1.30മുതൽ 3.20വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയിലെ കരകുളം (പി.ഒ), കരകുളം ഗവ. വി.എച്ച്.എസ്.എസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1017645 മുതൽ 1017844 വരെയുള്ളവർ പേരൂർക്കട കുടപ്പനക്കുന്ന് കോൺകോർഡിയ ലൂതറൻ എച്ച്.എസ്.എസിൽ പരീക്ഷയെഴുതണം. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റുമായി ഹാജരാകണം.

അഭിമുഖം

സർവകലാശാലകളിൽ പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബ്രറി) (കാറ്റഗറി നമ്പർ 207/2021) തസ്തികയിലേക്ക് 19ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. വിവരങ്ങൾക്ക് ജി.ആർ.8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).