മഹാപ്രശ്നോത്തരി ഓൺലൈൻ രജിസ്ട്രേഷൻ

Thursday 18 December 2025 1:39 AM IST

ശിവഗിരി: 93-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഡിസംബർ 25ന് ശിവഗിരിയിൽ നടക്കുന്ന മഹാപ്രശ്നോത്തരി (ക്വിസ്)മത്സരത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ തുടരുന്നു . ശ്രീനാരായണ ഗുരുദേവ ചരിത്രം,ദർശനം,സന്യസ്ഥ ഗ്രഹസ്ഥ ശിഷ്യന്മാർ,ഗുരുദേവ പ്രസ്ഥാനങ്ങൾ,ഗുരുദേവ കൃതികൾ തുടങ്ങിയവയെ ആസ്പദമാക്കിയാണ് മത്സരം. ഒന്നാം സമ്മാനം 50,000 രൂപ,രണ്ടാം സമ്മാനം 40,000 രൂപ,മൂന്നാം സമ്മാനം 30,000 രൂപ കൂടാതെ 10 പേർക്ക് 10,000 രൂപ പ്രകാരം ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുമുണ്ട്. എഴുത്തു പരീക്ഷയിലൂടെയാണ് മത്സരം. നിലവിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മുതൽ പ്രായപരിധിയില്ലാതെ മത്സരത്തിൽ പങ്കെടുക്കാം. ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർ മത്സരദിവസം തിരിച്ചറിയൽ കാർഡുമായി രജിസ്ട്രേഷൻ കൗണ്ടറിൽ ബന്ധപ്പെടണം. വിവരങ്ങൾക്ക്:9074316042, 9947646366