എം.ജി സർവകലാശാല

Thursday 18 December 2025 12:41 AM IST

പരീക്ഷാഫലം

ഒന്നും രണ്ടും സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് പ്രൈവറ്റ് രജിസ്‌ട്രേഷൻ (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019- 23 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) മേയ് 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഐ.എം.സി.എ (2022 അഡ്മിഷൻ റഗുലർ, 2020,21 അഡ്മിഷനുകൾ സപ്ലിമെന്ററി) സെപ്തം. 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.സി (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ സപ്ലിമെന്ററി, 2020 -22 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) നവം. 2025ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 19ന് നടക്കും.

പരീക്ഷാ തീയതി മാറ്റി 18മുതൽ നടത്താനിരുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്സി ബേസിക് സയൻസസ് (കെമിസ്ട്രി,സ്റ്റാറ്റിസ്റ്റിക്‌സ്,ഫിസിക്‌സ്), എം.എസ്സി കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്,ഡാറ്റാ സയൻസ്) ഇന്റഗ്രേറ്റഡ് എം.എ ലാംഗ്വേജസ്ഇംഗ്ലീഷ് (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2020, 21 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ 22മുതൽ നടക്കും.