അഞ്ചൽ വൈ.എം.സി.എ ക്രിസ്മസ് ആഘോഷം

Thursday 18 December 2025 12:52 AM IST
അഞ്ചൽ വൈ.എം.സി.എയുടെ നേതൃത്വത്തിൽ അഞ്ചലിലെ വിവിധ ക്രൈസ്തവ ഇടവകകളുടെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് ആഘോഷം തോമസ് മാ‌ർ തിയത്തോസ് എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്യുന്നു. തോമസ് ടി.വ‌ർഗ്ഗീസ് കോർ എപ്പിസ്‌കോപ്പ, ഫാ. ബോവസ് മാത്യു, ഡോ. എബ്രഹാം മാത്യു, ഡോ. കെ.വി. തോമസ്‌കുട്ടി, അലക്‌സാണ്ട‌ർ മത്തായി എന്നിവർ സമീപം

അഞ്ചൽ : അഞ്ചൽ വൈ.എം.സി.എയുടെ നേതൃത്വത്തിൽ അഞ്ചലിലെ വിവിധ ക്രൈസ്തവ ഇടവകകളുടെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് ആഘോഷം സെന്റ് ജോൺസ് സ്​കൂളിൽ നടന്നു. ആഘോഷങ്ങൾ മാർത്തോമ്മാ സഭയുടെ കൊട്ടാരക്കര , ​പുനലൂർ ഭദ്രാസനാദ്ധ്യക്ഷൻ റൈറ്റ്. തോമസ് മാർ തിയത്തോസ് എപ്പിസ്‌​കോപ്പ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈ.എം.സി.എ പ്രസിഡന്റ് ഫാ. ബോവസ് മാത്യു അദ്ധ്യക്ഷനായി. തോമസ് ടി.വർഗ്ഗീസ് കോർ എപ്പിസ്‌​കോപ്പ, എബ്രഹാം തോമസ്, ബിബിൻ ബി.മാത്യു, വൈ.എം.സി.എ സെക്രട്ടറി അലക്‌​സാണ്ടർ മത്തായി, റിലീജിയസ് കമ്മിറ്റി കൺവീനർ ഡോ.കെ.വി.തോമസ്​കുട്ടി, പുനലൂർ സബ് റീജിയണൽ ചെയർമാൻ ഡോ.എബ്രഹാം മാത്യു എന്നിവർ സംസാരിച്ചു. അഞ്ചൽ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി, അഞ്ചൽ സെന്റ് ജോർജ്ജ് ഓർത്തഡോക്‌​സ് വലിയപള്ളി, അഞ്ചൽ സെന്റ് പോൾസ് മാർത്തോമ്മാപള്ളി, ആലഞ്ചേരി സെന്റ് മേരീസ് ഓർത്തഡോക്‌​സ് പള്ളി, അഞ്ചൽ കണ്ണംകോട് ജെറുസലേം മാർത്തോമ്മാപള്ളി, സെന്റ് ജോൺസ് സ്​കൂൾ, സെന്റ് ജോസഫ്‌​സ് നഴ്‌​സിംഗ് കോളേജ് എന്നീ ഗായക സംഘങ്ങൾ കരോൾ ഗാനങ്ങൾ ആലപിച്ചു.