സമയം ഇന്ന് അവസാനിക്കും: എസ്.ഐ.ആറിൽ 1.67ലക്ഷം വോട്ടർമാർ പുറത്ത്

Thursday 18 December 2025 12:27 AM IST

കൊല്ലം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ)​ നടപടികൾ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ ജില്ലയിൽ 167465 ലക്ഷം പേർ പുറത്ത്. മരിച്ചവർ, സ്ഥിരമായി സ്ഥലത്തില്ലാത്തവർ, വോട്ടർമാരുടെ ആവർത്തനം, മറ്റ് സ്ഥലങ്ങളിൽ നിലവിൽ എൻറോൾ ചെയ്യപ്പെട്ടവർ, ഫോം കൈപ്പറ്റാൻ വിമുഖത കാണിച്ചർ, ഇതുവരെയും കണ്ടെത്താൻ സാധിക്കാത്തവർ എന്നിവരാണ് ഇതിൽ ഉൾപ്പെടുന്നത്.

വോട്ടർമാരുടെ ആവർത്തനം/ 85 വയസ് കഴിഞ്ഞ വോട്ടർമാർ എന്നിവ ഒരിക്കൽ കൂടി ബി.എൽ.ഒമാർ മുഖാന്തരം പരിശോധിക്കും. തിരുത്തൽ ഉണ്ടെങ്കിൽ ഇന്നുതന്നെ ബൂത്ത് ലെവൽ ഏജന്റുമാർ ബി.എൽ.ഒമാരുടെയും ബന്ധപ്പെട്ട ഇ.ആർ.ഒമാരുടെയും ശ്രദ്ധയിൽപ്പെടുത്തണം. തുടർന്ന് 23ന് ബി.​എ​ൽ.​ഒ​മാ​ർ നേ​രി​ട്ടും ഓ​ൺ​ലൈ​നാ​യും അം​ഗീ​കാ​രം ന​ൽ​കി​യ വോ​ട്ട​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി ബൂ​ത്ത് തി​രി​ച്ച് പ​ട്ടി​ക​യി​ലാ​ക്കി ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.

ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ത​ങ്ങ​ളു​ടെ പേ​ര് ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഓ​രോ വോ​ട്ട​റും സ്വ​ന്തം നി​ലയ്​ക്ക് ഉ​റ​പ്പു​വ​രു​ത്ത​ണം. ബൂ​ത്തു​ക​ളു​ടെ പു​നഃ​ക്ര​മീ​ക​ര​ണം മൂ​ലം നി​ല​വി​ലു​ള്ള ബൂ​ത്തി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ഇല്ലെങ്കി​ലും മ​റ്റേ​തെ​ങ്കി​ലും ബൂ​ത്തി​ന്റെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോയെ​ന്ന് നോ​ക്ക​ണം. കരട് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പുതിയ വോട്ടറെ ഉൾപ്പെടുത്തുന്ന ഫോം 6 ഉം പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ ഉൾപ്പെടാൻ ഫോം-6എ ഉം പൂർത്തിയാക്കിയാൽ മതി.

ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​യെ മുൻനിറുത്തിയുള്ള പ​രാ​തി​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും 2026 ജനുവരി 22 വരെ പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും സമർപ്പിക്കാം. കരട് പട്ടികയിൽ ഉണ്ടെങ്കിലും 2002ലെ പട്ടികയുമായി മാപ്പിംഗ് നടത്താനാകാത്തവർക്ക് തെളിവ് ഹാജരാക്കാൻ നോട്ടീസ് നൽകും. തു​ട​ർ​ന്ന് 2026 ഫെബ്രുവരി 14ന് മുമ്പ് ഹി​യ​റിംഗ് ന​ട​ത്തി രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ഇ.​ആ​ർ.​ഒ ആ​വ​ശ്യ​മു​ള്ള​ത് നിലനിറുത്തും. അല്ലെങ്കിൽ ഒഴിവാക്കും. വോ​ട്ടർ പ​ട്ടി​ക​യിൽ പേ​ര് ചേർ​ക്കാൻ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും പ​രാ​തി​ക​ളും പ​രി​ശോ​ധി​ച്ച് അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക 2026 ഫെ​ബ്രു​വ​രി 21 പ്ര​സി​ദ്ധീ​ക​രി​ക്കും.

ഫോം വിതരണം 100 ശതമാനം

എന്യൂമറേഷൻ ഫോം വിതരണം 100 ശതമാനം പൂർത്തിയായി. 2144527 എന്യൂമറേഷൻ ഫോമുകളാണ് വിതരണം ചെയ്തത്. 19,77,062 ഫോമുകൾ ഡിജിറ്റലൈസ് ചെയ്തു. നിലവിൽ ജില്ലയിൽ 200490 വോട്ടർമാരെയാണ് മാപ്പിംഗ് ചെയ്യാൻ സാധിക്കാത്തത്. മാപ്പിംഗിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ജില്ലയിൽ 1200 അധികം വോട്ടർമാരുള്ള പോളിംഗ് സ്റ്റേഷനുകളാണ് പുനഃക്രമീകരിച്ചത്. 11 നിയോജക മണ്ഡലങ്ങളിലായി പുതുതായി 300 പോളിംഗ് സ്റ്റേഷനുകൾ ജില്ലയിൽ ക്രമീകരിച്ചു.

ഒഴിവാക്കപ്പെട്ടവർ

മരിച്ചവർ: 49003

സ്ഥിരമായി താമസം മാറിയവർ: 54531

ഇരട്ടിപ്പ്: 10169

കണ്ടെത്താൻ സാധിക്കാത്തവർ: 44214

മറ്റുകാരണങ്ങളാൽ ഉൾപ്പെടാത്തവർ: 9548

മറക്കരുത് ഈ തീയതികൾ

എന്യുമറേഷൻ ഫോം സ്വീകരിക്കുന്ന അവസാന തീയതി: ഇന്ന്

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്: 23ന്

ആക്ഷേപങ്ങൾ സമർപ്പിക്കാനുള്ള തീയതി: 23 മുതൽ ജനുവരി 22 വരെ

ഹിയറിംഗ് പൂർത്തിയാക്കേണ്ടത്: ഫെബ്രുവരി 14

അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്: ഫെബ്രുവരി 21