1.96 കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ

Thursday 18 December 2025 12:29 AM IST

കൊല്ലം: വില്പനയ്ക്കെത്തിച്ച കഞ്ചാവുമായി നാല് യുവാക്കൾ പിടിയിലായി. മുണ്ടയ്ക്കൽ കളിയിൽ കടപ്പുറം സ്വദേശികളായി മോളി കോട്ടേജിൽ റോഷൻ (24), സുധീഷ് ഭവനത്തിൽ സുധീഷ് (26), ഉദയമാർത്തണ്ഡപുരത്ത് റോബിൻ (36), തങ്കശേരി കോട്ടപ്പുറം പുറമ്പോക്കിൽ റോയി (35) എന്നിവരാണ് കഴിഞ്ഞദിവസം മേവറത്തുനിന്ന് 1.96 കിലോഗ്രാം കഞ്ചാവുമായി കൊട്ടിയം പൊലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും പിടിയിലായത്. ചാത്തന്നൂർ എ.സി.പി അലക്‌സാണ്ടർ തങ്കച്ചന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കാറിലും ബൈക്കിലുമായി എത്തിയ ഇവർ പിടിയിലായത്. കൊട്ടിയം ഇൻസ്‌പെക്ടറുടെയും ഡാൻസാഫ് ടീമിലെ എസ്.ഐ സായിസേനന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.