കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Thursday 18 December 2025 12:54 AM IST

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി.കുഞ്ഞുമുഹമ്മദ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് സിനിമകൾ തിരഞ്ഞെടുക്കാനുള്ള സമിതിയുടെ യോഗത്തിനെത്തിയ ചലച്ചിത്ര പ്രവർത്തകയെ കുഞ്ഞുമുഹമ്മദ് കടന്നു പിടിച്ചെന്നാണ് പരാതി. സംഭവത്തിൽ പരാതിക്കാരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യ മൊഴി നൽകിയിട്ടുണ്ട്. കേസിൽ കന്റോൺമെന്റ് പൊലീസിന്റെ അന്വേഷണം തുടരുകയാണ്. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയുടെ തീരുമാനമുണ്ടായതിന് ശേഷമാവും കുഞ്ഞുമുഹമ്മദിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് പൊലീസ് നീങ്ങുക.