ഇ.​ഡി​ ​അ​പ്പീ​ൽ​ ​ന​ൽ​കി

Thursday 18 December 2025 1:03 AM IST

കൊ​ച്ചി​:​ ​മ​സാ​ല​ ​ബോ​ണ്ടി​ൽ​ ​വി​ദേ​ശ​ ​നാ​ണ്യ​ ​വി​നി​മ​യ​ച്ച​ട്ട​ ​(​ഫെ​മ​)​ ​ലം​ഘ​ന​മു​ണ്ടെ​ന്ന​ ​ക​ണ്ടെ​ത്ത​ലി​ൽ​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി​ ​അ​ഡ്ജു​ഡി​ക്കേ​റ്റിം​ഗ് ​അ​തോ​റി​ട്ടി​ ​ന​ൽ​കി​യ​ ​നോ​ട്ടീ​സി​ലെ​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​സ്റ്റേ​ ​ചെ​യ്ത​ ​സിം​ഗി​ൾ​ ​ബെ​ഞ്ച് ​ഉ​ത്ത​ര​വ് ​റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ഇ.​ഡി​ ​അ​പ്പീ​ൽ​ ​ന​ൽ​കി. ഫെ​മ​ ​ലം​ഘ​ന​മു​ണ്ടെ​ന്ന​ ​റി​പ്പോ​ർ​ട്ടി​ൽ​ ​കാ​ര​ണം​ ​കാ​ണി​ക്ക​ൽ​ ​നോ​ട്ടീ​സാ​ണ് ​ന​ൽ​കി​യ​തെ​ന്നും​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​ത​ട​ഞ്ഞ​ ​ന​ട​പ​ടി​ ​നി​യ​മ​പ​ര​മ​ല്ലെ​ന്നു​മാ​ണ് ​ഇ.​ഡി​യു​ടെ​ ​വാ​ദം.​ ​കാ​ര​ണം​ ​കാ​ണി​ക്ക​ൽ​ ​നോ​ട്ടീ​സി​ൽ​ ​ത​ർ​ക്കം​ ​ഉ​ന്ന​യി​ക്കാ​ൻ​ ​ഫെ​മ​ ​നി​യ​മ​ത്തി​ൽ​ ​അ​പ്പ​ലേ​റ്റ് ​അ​തോ​റി​റ്റി​യു​ണ്ട്.​ ​ഇ​ത് ​ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യു​ള്ള​ ​സിം​ഗി​ൾ​ ​ബെ​ഞ്ച് ​ന​ട​പ​ടി​ ​തെ​റ്റാ​ണെ​ന്നാ​ണ് ​അ​ഡ്വ.​ ​ജ​യ്ശ​ങ്ക​ർ​ ​വി.​ ​നാ​യ​ർ​ ​വ​ഴി​ ​ഫ​യ​ൽ​ ​ചെ​യ്തി​ ​അ​പ്പീ​ലി​ൽ​ ​ഇ.​ഡി​ ​വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.​ ​അ​പ്പീ​ൽ​ ​അ​ടു​ത്ത​ ​ദി​വ​സം​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​പ​രി​ഗ​ണി​ക്കും.