പുനർനിയമന കാലാവധി നീട്ടി

Thursday 18 December 2025 1:05 AM IST

തിരുവനന്തപുരം: സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പി.ഐ.ഷെയ്ഖ് പരീതിന്റെ പുനർനിയമ കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന സഹകരണ ബാങ്കിൽ ഫ് ജനറൽ മാനേജരായ റോയ് എബ്രഹാമിന് കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കും. ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡിൽ മാനേജിംഗ് ഡയറക്ടറായി ബാബു.ടി.എസിനെ നിയമിക്കും. കേരള സംസ്ഥാന ന്യൂനപക്ഷ വികസനകോർപ്പറേഷന്റെ പുതിയ റീജിയണൽ ഓഫീസ്‌ കോട്ടയത്തും ആലപ്പുഴയിലും ആരംഭിക്കും. ഡെപ്യൂട്ടി മാനേജർ, ജൂനിയർ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികൾ അനുവദിക്കാനും തീരുമാനമായി.