ജോലി വാഗ്ദാനം ചെയ്‌ത് തട്ടിപ്പ്:..... മുൻ ബിഗ് ബോസ് താരം റിമാൻഡിൽ
Thursday 18 December 2025 1:24 AM IST
കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്‌ത് ടെലഗ്രാമിലൂടെ 22,78,528 ലക്ഷം രൂപ തട്ടിച്ച ബിഗ് ബോസ് മുൻ താരവും യൂട്യൂബറുമായ മുഹമ്മദ് ഡിലിജന്റ് ബെസ്ലി റിമാൻഡിൽ. ഓൺലെൻ വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിച്ച ലക്ഷങ്ങൾ ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. ഈ മാസം ഒമ്പതിന് ചെെനയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ബെസ്ലി അറസ്റ്റിലായത്. കാക്കൂർ സ്വദേശി നൽകിയ പരാതിയിലാണ് നടപടി.
സംഭവത്തിൽ ഇടനിലക്കാരായ 12 പേർ അറസ്റ്റിലായെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവെെ.എസ്.പി വി.വി. ബെന്നി പറഞ്ഞു. കേസിലുൾപ്പെട്ട എട്ടുപേർ വിദേശത്തേക്ക് കടന്നെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് സി.ജെ.എം മൂന്ന് കോടതി റിമാൻഡ് ചെയ്ത ബെസ്ലിയെ ജില്ലാ ജയിലിലേക്ക് മാറ്റി.