ഒ.കെ.ഉസ്താദ് ചരിത്ര സെമിനാറും അനുസ്മരണ സമ്മേളനവും ഇന്ന്

Thursday 18 December 2025 1:27 AM IST

മലപ്പുറം: ഒ.കെ.ഉസ്താദ് ചരിത്രം, ദർശനം എന്ന പ്രമേയത്തിൽ ഇന്ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ ചരിത്ര സെമിനാറും അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും. 1.30ന് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മുസ്ലിയാർ അദ്ധ്യക്ഷത വഹിക്കും. അനുസ്മരണ സമ്മേളനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുൾ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നിർവഹിക്കും. വാർത്താസമ്മേളനത്തിൽ സംഘാടകരായ സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി, അബ്ദുന്നാസിർ അഹ്സനി ഒളവട്ടൂർ, സയ്യിദ് ഹസൻ ബാഖവി, ഡോ. അബ്ദുൽ ഗഫൂർ അസ്ഹരി, ഒ.കെ.അബ്ദുൽ ഹമീദ് അഹ്സനി പങ്കെടുത്തു.