തോറ്റിട്ടും മധുരം നൽകി സ്ഥാനാർത്ഥി
Thursday 18 December 2025 1:29 AM IST
പരപ്പനങ്ങാടി : നഗരസഭ 33-ാം ഡിവിഷനിൽ പരാജയപ്പെട്ട യു.ഡി.എഫ് സ്ഥാനാർത്ഥി സി.പി.അബ്ദുറഹ്മാൻ വാർഡിലെ മുഴുവൻ വീടുകളും കയറിയിറങ്ങി മധുരം വിതരണം ചെയ്തു. 25 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.പി.എം സ്ഥാനാർത്ഥി നിയാസ് പുളിക്കലകത്ത് ഇവിടെ നിന്നും വിജയിച്ചത്. നിയാസം കഴിഞ്ഞ ദിവസം വീടുകളിൽ ലഡു വിതരണം ചെയ്തിരുന്നു. പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ കൂടിയാണ് അബ്ദുറഹ്മാൻ .