പ്രവാസിക്ഷേമത്തിന് പ്രഥമ പരിഗണന: വി.ഡി. സതീശൻ
Thursday 18 December 2025 1:30 AM IST
തിരുവനന്തപുരം: വൻതോതിലുള്ള പ്രവാസി നിക്ഷേപം സംസ്ഥാന വികസനത്തിന് ഉപയോഗപ്പെടുത്താൻ യു.ഡി.എഫ്. സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . വിഷയത്തിൽ പ്രവാസി കോൺഗ്രസിന്റെ വിദഗ്ദ്ധോപദേശം തേടുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി കോൺഗ്രസ് സംഘടിപ്പിച്ച ഡയസ്പോറാ കോൺക്ലേവും അന്താരാഷ്ട്ര കുടിയേറ്റ ദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഫിനാൻസ് കമ്മിഷൻ ചെയർമാൻ ഡോ. കെ.എൻ.ഹരിലാൽ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ദിനേശ് ചന്ദന അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലിം പള്ളിവിള ,പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വിജയകുമാർ, സുധീർഷ പാലോട്, സലാം സിത്താര, ബദറുദ്ദീൻ ഗുരുവായൂർ, അനിൽ നന്ദിയോട് ,അഷ്റഫ് വടക്കേവിള, ഹസൻ കുഞ്ഞ്, നൗഷാദ് പാലോട്, പ്രവീൺ ആന്റണി, ഗീവർഗീസ്,ജലാൽ മൈനാഗപ്പള്ളി തുടങ്ങിയവർ സംസാരിച്ചു