അപലപനീയം

Thursday 18 December 2025 1:32 AM IST

മലപ്പുറം:പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഡോക്ടർക്കെതിരെ നടന്ന അതിക്രമം അത്യന്തം അപലപനീയവും ആശങ്കാജനകവുമായ സംഭവമാണെന്ന് കെ.ജി.എം.ഒ.എ ജില്ലാ കമ്മറ്റി പത്രക്കുറിപ്പിൽ വ്യക്തമാക്കി. . ആശുപത്രിയിൽ വച്ച് വീണ് പരിക്ക് പറ്റിയ കുട്ടിക്ക് ചികിത്സ നൽകുന്നതുമായും ബാൻഡേജ് ചെയ്യുന്നതുമായും ബന്ധപ്പെട്ട് തെറ്റിദ്ധാരണ മൂലമാണ് ഒരു പറ്റം സാമൂഹ്യ വിരുദ്ധർ ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ചത്. തുടർന്ന് രണ്ട് മണിക്കൂർ നേരം അത്യാഹിത വിഭാഗം പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. പോലീസെത്തി ആശുപത്രിക്കും ഡോക്ടർക്കും സംരക്ഷണം ഒരുക്കിയതിനു ശേഷമാണ് ആശുപത്രി പ്രവർത്തനം പുനരാരംഭിച്ചത്.ആശുപത്രി സംരക്ഷണ നിയമങ്ങളുൾപ്പെടുത്തി കുറ്റവാളികൾക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു