പാലിയേക്കര ടോൾ: ഹൈക്കോടതിയെ സമീപിക്കാം
Thursday 18 December 2025 1:35 AM IST
ന്യൂഡൽഹി: തൃശൂർ പാലിയേക്കരയിലെ ടോൾ പിരിവ് പുനഃരാരംഭിക്കാൻ അനുമതി നൽകിയ ഹൈക്കോടതി നടപടിക്കെതിരെ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി ഇടപെട്ടില്ല. ഹൈക്കോടതിയെ തന്നെ സമീപിക്കാൻ ഹർജിക്കാരനായ ഷാജി ജെ. കോടൻകണ്ടത്തിന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശം നൽകി. ഇടപ്പള്ളി - മണ്ണുത്തി ദേശീയപാത ഗതാഗതയോഗ്യമാക്കാതെ ടോൾ പിരിക്കുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്നാണ് ഹർജിക്കാരന്റെ വാദം.