കേരളത്തിലെ 27 ഡാമുകളിൽ സുരക്ഷാപാളിച്ച
Thursday 18 December 2025 1:36 AM IST
ന്യൂഡൽഹി: ഇടുക്കി ചെറുതോണി ഉൾപ്പെടെ കേരളത്തിലെ 27 അണക്കെട്ടുകളിൽ സുരക്ഷാ പാളിച്ച കണ്ടെത്തിയതായി കേന്ദ്ര ജലവിഭവ സഹമന്ത്രി രാജ് ഭൂഷൺ ചൗധരി രാജ്യസഭയിൽ ജെബി മേത്തറെ അറിയിച്ചു. ഡാം റീഹാബിലിറ്റേഷൻ ആൻഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ടിന്റെ (ഡ്രിപ്) ഭാഗമായി ഡാം സേഫ്റ്റി റിവ്യൂ പാനൽ നടത്തിയ സുരക്ഷാ പരിശോധനയിലാണിത്.
കേരളത്തിലേത് അടക്കം രാജ്യത്തെ 274 അണക്കെട്ടുകളാണ് പാനൽ പരിശോധിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 162 അണക്കെട്ടുകളിലെ പ്രശ്നങ്ങൾ പരിഹരിക്കാനും സുരക്ഷ വർദ്ധിപ്പിക്കാനും നടപടികൾ സ്വീകരിച്ചു. അണക്കെട്ടുകളുടെ മേൽനോട്ടത്തിനായി ഡാം സുരക്ഷാ നിയമപ്രകാരം എല്ലാ സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും സംസ്ഥാനതല ഡാം സുരക്ഷാ സമിതികൾ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു