മന്ത്രി ഗണേഷ് കുമാറിന്റെ നിർദ്ദേശം ഫലം കണ്ടു, കെഎസ്ആർടിസിക്ക് ലഭിച്ചത് ഇരട്ടിവരുമാനം
എരുമേലി: ശബരിമല സ്‌പെഷ്യൽ സർവീസ് ഉൾപ്പെടെ കുറഞ്ഞത് ഒമ്പത് ലക്ഷം രൂപ കളക്ഷൻ നേടണമെന്ന് നിർദേശിച്ച അധികാരികൾ 15ന് എരുമേലി ഓപ്പറേറ്റിംഗ് സെന്റർ കൈവരിച്ച വരുമാനക്കണക്ക് കണ്ട് ഞെട്ടി. അന്നത്തെ മൊത്തം കളക്ഷൻ 13,27,995 രൂപ. അന്നേ ദിവസം കിലോമീറ്ററിന് 7392 രൂപ നിരക്കിലാണ് ഇത്രയും തുക വരുമാനമായി നേടിയത്. ജീവനക്കാരും ഓഫീസർമാരും ഒത്തൊരുമിച്ച് പ്രവർത്തിച്ചപ്പോൾ ടാർജറ്റിനേക്കാൾ നാലു ലക്ഷത്തിലധികം രൂപ അധികവരുമാനം. ഈ നേട്ടത്തിനായി പ്രയത്നിച്ച മുഴുവൻ ജീവനക്കാരെയും സെന്ററിന്റെ മേൽനോട്ടം വഹിക്കുന്ന പൊൻകുന്നം എ.ടി.ഒ അനിൽകുമാർ അഭിനന്ദിച്ചു.
എരുമേലി ഇൻസ്‌പെക്ടർ ഇൻ ചാർജ് ഷാജി പാലക്കാട്, സ്റ്റേഷൻ മാസ്റ്റർമാരായ ഷിന്റോ, മോഹനൻ, എ.എച്ച് അൻഷാ, എം.എസ് അനീഷ്, പി.ജി. അലക്സ്, കെ.എച്ച് ഫൈസൽ, വെഹിക്കിൾ സൂപ്പർവൈസർമാരായ ഇ.ഡി ബിനു, മാത്യൂസ്, മെക്കാനിക് ഇൻ ചാർജ് അനസ് ഷുക്കൂർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി