പാരാ ഗെയിംസ് 20 മുതൽ
Thursday 18 December 2025 5:35 AM IST
തിരുവനന്തപുരം: സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫറന്റലി ഏബിൾഡ് ഒഫ് കേരള സംഘടിപ്പിക്കുന്ന കേരള ലോട്ടറി 4-ാമത് സംസ്ഥാന പാരാ ഗെയിംസ് 20,21 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. 20ന് മന്ത്രി ജി.ആർ.അനിൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗെയിംസിന്റെ ഉദ്ഘാടനം നിർവഹിക്കും. പാരാ പവർലിഫ്‌റ്റിംഗിന്റെ ഉദ്ഘാടനം 21 ന് രാവിലെ 11 ന് ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലും കേരളാ സ്റ്റേറ്റ് പാരാ ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം 21 ന് രാവിലെ 10ന് വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിലും നടക്കും.