ആഷസ്: ഓസീസ് 326​/8

Thursday 18 December 2025 5:37 AM IST

അ​ഡ്‌​ലെ​യ്ഡ്:​ ​ആ​ഷ​സ് ​പ​ര​മ്പ​ര​യി​ലെനി​ർ​ണാ​യ​ക​മായ മൂ​ന്നാം​ ​മ​ത്സ​ര​ത്തിൽ ഒ​ന്നാം​ ​ദി​നം​ ​അ​ല​ക്‌​സ് ക്യാ​രി​യു​ടെ സെ​ഞ്ച്വ​റി​യു​ടെ​ ​പി​ൻ​ബ​ല​ത്തി​ൽ​ ​ത​ക​ർ​ച്ച​യി​ൽ​ ​നി​ന്ന് ​ക​ര​ക​യ​റി​​യ​ ​ഓ​സീ​സ് ​ഭേ​ദ​പ്പെ​ട്ട​ ​നി​ല​യി​ൽ.​ ​ഒ​ന്നാം​ ​ദി​നം​ ​സ്റ്റ​മ്പെ​ടു​ക്കു​മ്പോ​ൾ​ 326​/8​ ​എ​ന്ന​ ​നി​ല​യി​ലാ​ണ് ​ഓ​സീ​സ്. ഹോം​ ​ഗ്രൗ​ണ്ടി​ൽ​ ​സെ​ഞ്ച്വ​റി​യു​മാ​യി​ ​ടീ​മി​ന്റെ​ ​ര​ക്ഷ​ക​നാ​യ​ ​ക്യാ​രി​ 143​ ​പ​ന്തി​ൽ​ 8​ ​ഫോ​റും​ ​ഒ​രു​ ​സി​ക്‌​സുംഉ​ൾ​പ്പെ​ടെ​ 106 റ​ൺ​സ് ​നേ​ടി.​ സ്മി​ത്തി​ന് പ​ക​രം അ​വ​സാ​ന​ ​നി​മി​ഷം​ ​ടീ​മി​ൽ​ ​ഇ​ടം​ ​നേ​ടിയ​ ​ഉ​സ്‌​മാ​ൻ​ ​ഖ്വാ​ജ​യും​ ​(82)​ ​​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​യു​മാ​യി​ ​ടീ​മി​ന്റെ ര​ക്ഷ​യ്‌​ക്കെ​ത്തി.​ 94​/4​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ക്രീ​സി​ൽ​ ​ഒ​ന്നി​ച്ച ഖ്വാ​ജ​യും ക്യാ​രി​യും കൂ​ടി​ ​അ​ഞ്ചാം​ ​വി​ക്ക​റ്റി​ൽ​ 91​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​ ​ടീ​മി​നെ ര​ക്ഷി​ച്ചു. ജോ​ഷ് ​ഇം​ഗ്ലി​സ് ​(32​)​ ​മി​ച്ച​ൽ​ ​സ്റ്റാ​ർ​ക്ക് ​(​പു​റ​ത്താ​കാ​തെ​ 33​)​ ​എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട​ ​പ്ര​ക​ട​നം ന​ട​ത്തി.​ ​ഐ.​പി.​എ​ൽ​ ​ലേ​ല​ത്തി​ൽ​ ​റെ​ക്കാ​ഡ് ​തു​ക​യ്ക്ക് ​(25.2​ ​കോ​ടി​രൂ​പ​)​ ​കൊ​ൽ​ക്ക​ത്ത നൈ​റ്റ് ​റൈ​ഡേ​ഴ്‌​സ് ​സ്വ​ന്ത​മാ​ക്കി​യ​ ​കാ​മ​റൂ​ൺ​ ​ഗ്രീ​ൻ​ ​ഡ​ക്കാ​യി. . ഇം​ഗ്ല​ണ്ടി​നാ​യി​ ​ആ​ർ​ച്ച​ർ​ ​മൂ​ന്നും​ ​ബ്രൈ​ൻ​ ​കാ​ർ​സ്,​ ​വി​ൽ​ ​ജാ​ക്ക്‌​സ് ​എ​ന്നി​വ​ർ​ 2​വി​ക്കറ്റ്​വീ​ത​വും​ ​നേ​ടി. വ്യ​ക്തി​ഗ​ത​ ​സ്കോ​ർ​ 72​ൽ​ ​നി​ൽ​ക്കെ​ ​ക്യാ​രി​യ്‌ക്കെ​തി​രെ​ ​ക്യ​ച്ച് ​സം​ബ​ന്ധി​ച്ചു​ണ്ടാ​യ​ ​വി​വാ​ദം​ ​ച​ർ​ച്ച​ക​ൾ​ക്ക് ​വ​ഴി​വ​ച്ചു.ഓ​സ്ട്രേ​ലി​യ​ൻ​ ​ഇ​ന്നിം​ഗ്‌​സി​ലെ​ ​ജോ​ഷ് ​ടം​ഗ് ​എ​റി​ഞ്ഞ 63​-ാം​ ​ഓ​വ​റി​ലാ​ണ് ​സം​ഭ​വം.​ ​ക്യാ​രി​യെ​ ​ക​ട​ന്നു​ ​പോ​യ​ ​പ​ന്ത് ​ഇം​ഗ്ലീ​ഷ് ​വി​ക്ക​റ്റ് ​കീ​പ്പർ ജാ​മി​ ​സ്‌​മി​ത്ത് കൈ​യി​ൽ​ ​ഒ​തു​ക്കി​ ​ക്യാ​ച്ചി​നാ​യി അ​പ്പീ​ൽ​ ​ചെ​യ്തെ​ങ്കി​ലും​ ​അ​മ്പ​യ​ർ​ ​അ​ഹ്‌​സാ​ൻ​ ​റാസ നോ​ട്ടൗ​ട്ട് ​വി​ധി​ച്ചു. ഇം​ഗ്ല​ണ്ട് ​റി​വ്യു​ ​എ​ടു​ത്തു.​ ​സ്‌​നി​ക്കോ മീ​റ്റ​ർ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ ​ഉ​പ​യോ​ഗി​ച്ചു​ള്ള​ ​പ​രി​ശോ​ധ​ന​യി​ൽ​ ​വ്യ​തി​യാ​നം കാ​ണി​ച്ചെ​ങ്കി​ലും ​പ​ന്ത് ​ബാ​റ്റി​ന​ടു​ത്തെ​ത്തു​ന്ന​തി​ന് ​മൂ​ന്ന് ​നാ​ല് ​ഫ്രെ​യിം​ ​മു​ൻ​പാ​യി​രു​ന്നു​ ​അ​ത്.​ ​അ​തി​നാ​ൽ​ ​ടി.​വി​ ​അം​പ​യ​റും​ ​നോ​ട്ടൗ​ട്ട് ​വി​ധി​ക്കു​ക​യാ​യി​രു​ന്നു.