ബഗാന് വിലക്കും പിഴയും
Thursday 18 December 2025 5:38 AM IST
മനില: ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യൻ മാരായ മോഹൻ ബഗാൻ സൂപ്പർ ജയ്‌ന്റ്‌സിന് കനത്ത ശിക്ഷ വിധിച്ച് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എ.എഫ്.സി). 2 വർഷത്തേക്ക് എ.എഫ്.സിയുടെ മത്സരങ്ങളിൽ നിന്ന് വിലക്കും 100,729 യു.എസ് ഡോളർ (ഏകദേശം 91 ലക്ഷം രൂപ) പിഴയുമാണ് ബഗാനെതിരെ വിധിച്ചിരിക്കുന്നത്. സെപഹാൻ എഫ്.സിക്കെതിരായ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ കളിക്കാൻ ഇറാനിൽ പോകാൻ വിസമ്മതിച്ചതിനാലാണ് ബഗാനെതിരെ വിലക്കും പിഴശക്ഷയും വന്നത്. രണ്ട് മത്സരങ്ങൾ ബഗാന് സെപഹാനെതിരെ ഉണ്ടായിരുന്നു.