വി.എൻ പ്രസൂദ് റസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ്
തിരുവനന്തപുരം: റസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റായി വി.എൻ പ്രസൂദിനെ തിരഞ്ഞെടുത്തു. നേരത്തെ 2011 മുതൽ 2015വരെ യും പ്രസൂദ് റസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റായിരുന്നു. പിന്നീട് റസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറലായി എട്ട് വർഷം സേവനം ചെയ്തു. എൻ.ഐ.എസ് കോച്ചായ പ്രസൂദ് 2011 മുതൽ റസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ടെക്‌നിക്കൽ കമ്മിറ്റി ചെയർമാനും ജൂറിയുമാണ്. ദക്ഷിണേന്ത്യ റസ്‌ലിംഗ് ഫെഡറേഷൻ പ്രസിഡന്റുമാണ്.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഇലക്‌ടഡ് മെമ്പർ, ഇന്റർ നാഷണൽ ഗ്രേഡ് 1 റഫറി (ഒളിമ്പിക് ഗ്രേഡ് റഫറി), കേരളാ സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിംഗ് കമ്മിറ്റി മെമ്പർ എന്നീ ചുമതലകളിലുമുണ്ടായിരുന്നു. ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്‌സിറ്റി ഗുസ്തി മത്സരത്തിൽ മൂന്ന് തവണ വെള്ളി നേടിയിട്ടുണ്ട്. തിരുവനന്തപുരം കുമാരപുരം സ്വദേശിയാണ്. ഭാര്യ: ഉഷാ കുമാരി . മക്കൾ: ഡോ.ശ്രുതി പ്രസൂദ്, ഗൗരി പ്രസൂദ്.