മഞ്ഞുമ്മൽ ലക്‌നൗ

Thursday 18 December 2025 5:40 AM IST

ല​ക്‌​നൗ: ല​ക്‌​നൗവി​ലെ​ ​ഏ​കാന​ ​സ്റ്റേ​ഡി​യം​ ​വേ​ദി​യാ​കേ​ണ്ടി​യി​രു​ന്ന​ ​ഇ​ന്ത്യ​യും​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യും​ ​ത​മ്മി​ലു​ള്ള​ ​ട്വ​ന്റി​-20​ ​പ​ര​മ്പ​ര​യി​ലെ​ ​നി​ർ​ണാ​യ​ക​മാ​യ​ ​നാ​ലാം​ ​മ​ത്സ​രം​ ​ക​ടു​ത്ത​ ​മൂ​ട​ൽ​ ​മ​ഞ്ഞി​നെ തു​ട​ർ​ന്ന്,​ ​ഒ​രു​ ​പ​ന്ത് പോ​ലും എ​റി​യാ​നാ​കാ​തെ ഉ​പേ​ക്ഷി​ച്ചു.​ ​ആ​റോ​ളം ത​വ​ണ​ ​അം​പ​യ​ർ​മാ​ർ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യെ​ങ്കി​ലും മ​ത്സ​രം​ ​ന​ട​ത്താ​നാ​കാ​ത്ത​ ​സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ​ ​ക​ളി​ ​ഉ​പേ​ക്ഷി​ക്കാ​ൻ​ ​തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.​ ​പി​ച്ചി​ൽ​ ​നി​ന്ന് ​നോ​ക്കി​യാ​ൽ​ ​ബൗ​ണ്ട​റി​ ​ലൈ​ൻ​ ​ഉ​ൾ​പ്പെ​ടെ​ ​കാ​ണാ​ൻ​ ​സാ​ധി​ക്കാ​ത്ത​ ​സ്ഥി​തി​യാ​യി​രു​ന്നു. ടോ​സ് ​പോ​ലും​ ​ഇ​ടാ​തെ​യാ​ണ് ​മ​ത്സ​ര​ം ​ഉ​പേ​ക്ഷി​ച്ച​ത്.നാ​ലാം​ ​മ​ത്സ​രം​ ​ഉ​പേ​ക്ഷി​ച്ച​തോ​ടെ​ ​ഇ​ന്ത്യ​യ്ക്ക് ​പ​ര​മ്പ​ര​ ​ന​ഷ്‌​ട​മാ​കി​ല്ലെ​ന്ന് ​ഉ​റ​പ്പാ​യി. പ​ര​മ്പ​ര​യി​ൽ​ 2​-1​ന് മു​ന്നി​ലാ​ണ് ​ഇ​ന്ത്യ.​ ​പ​ര​മ്പ​ര​യി​ലെ​ ​അ​ഞ്ചാം മ​ത്സ​രം​ ​നാ​ളെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ​ ​ന​ട​ക്കും.

സഞ്ജുവിന് മഞ്ഞിന്റെ പണി വീണ്ടും പരിക്കിന്റെ പിടിയിലായ ഇന്ത്യൻ വൈസ് ക്യാപ്‌ടൻ ശുഭ്‌ മാൻ ഗിൽ നാലാം ട്വന്റി-20യിൽ കളിക്കില്ലെന്ന് അറിയിപ്പുണ്ടായിരുന്നു. പരിശീലനത്തിനിടെ കാലിന് പരിക്കേറ്റ ഗിൽ ആദ്യ ഇലവനിൽ ഉണ്ടാകില്ലെന്ന് ടീം മാനേജ്മെന്റ് അറിയിച്ചിരുന്നെങ്കിലും പകരം ആര് കളിക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ല. ഗില്ലിന് പകരം ഓപ്പണറായി സഞ്ജു കളിക്കാനായിരുന്നു സാധ്യത കൂടുതൽ. എന്നാൽ മൂടൽ മഞ്ഞ് കാരണം മത്സരം ഉപേക്ഷിച്ചതോടെ സഞ്ജുവിന് ആ പ്രതീക്ഷയും നഷ്‌ടമായി. നാളെ നടക്കുന്ന അഞ്ചാം ട്വന്റി-20യിലും ഗിൽ കളിച്ചേക്കില്ല.