ടി.കെ.എം മുന്നിൽ
തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി ഇന്റർ കോളേജ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ആദ്യ ദിനത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ 49 പോയിന്റുമായി കൊല്ലം ടി.കെ.എം കോളേജ ് ഓഫ് ആർട്ട്‌സ് ആൻഡ് സയൻസ് മുന്നിൽ. തൊട്ടു പിന്നാലെ
46 പോയിന്റുമായി കാര്യവട്ടം എൽ.എൻ.സി.പി.ഇയും 45 പോയിന്റുമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. പുരുഷ താരങ്ങളുടെ പ്രകടനമാണ് ടി.കെ.എമ്മിന്റെ ആദ്യ ദിനത്തിലെ കുതിപ്പിന് പിന്നിലെ ചാലകശക്തിയായത്. പുരുഷ വിഭാഗത്തിൽ 40 പോയിന്റുമായി ടി.കെ.എം ആണ് ഒന്നാം സ്ഥാനത്ത്. വനിതകളിൽ 36 പോയിന്റുമായി എൽ.എൻ.സി.പി.ഇയാണ് മുന്നിൽ.
വനിതകളുടെ 20കി.മി നടത്തത്തിൽ ( 2.36.0 4 ) എൽ.എൻ.സി.പി.ഇയിലെ ലളിതാ യാദവ് പുതിയ മീറ്റ് റെക്കാഡ് കുറിച്ചു. 2019-20 സീസണിൽ അഞ്ചൽ സെന്റ് ജോൺസ് കോളേജിലെ എസ്.അമല (37.41.00) സ്ഥാപിച്ച റെക്കാഡാണ് ലളിത തിരുത്തിയത്.
രണ്ടാം സ്ഥാനത്തെത്തിയ എൽ.എൻ.സി.പിയിലെ തന്നെ സുഭദ്ര കെ സോണിയും (2.36.04 ) നിലവിലെ മീറ്റ് റെക്കാഡ് മറികടക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.
പുരുഷൻമാരുടെ 100 മീറ്ററിൽ സ്വർണം നേടി ടി.കെ.എമ്മിലെ അബ്ദുള്ള ഷൗനീസ് (10.84 സെക്കൻഡ്) മീറ്റിലെ വേഗമേറിയ താരമായി. ഫോട്ടോ ഫിനിഷിൽ ടി.കെ.എമ്മിലെ തന്നെ ജോയി കെ സൈമണെ (10.85 സെക്കൻഡ്) രണ്ടാം സ്ഥാനത്താക്കിയാണ് അബ്‌ദുള്ല ഒന്നാമനായത്. വനിതകളുടെ 100 മീറ്ററിൽ 12.45 സെക്കൻഡിൽ ഫിനിഷ് ചെയ്ത തിരുവനന്തപുരം യൂണിവേഴ ്‌സിറ്റി കോളേജിലെ രഹ്‌ന രഘു ഇ.പിക്കാണ് സ്വർണം.