പി ഇന്ദിര കണ്ണൂർ കോർപറേഷൻ മേയറാകും
Thursday 18 December 2025 3:40 PM IST
കണ്ണൂർ: ഡെപ്യൂട്ടി മേയർ പി ഇന്ദിര കണ്ണൂർ കോർപറേഷൻ മേയറാകും. ഇന്ദിര കോർപറേഷൻ മേയറാകുന്ന കാര്യം കെ സുധാകരൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കും. പയ്യാമ്പലത്തുനിന്നാണ് ഇന്ദിര വിജയിച്ചത്.
വളരെ വാശിയേറിയ പോരാട്ടമായിരുന്നു പയ്യാമ്പലത്ത് നടന്നത്. 49 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇന്ദിര വിജയിച്ചത്. ഇത് മൂന്നാം തവണയാണ് ഇന്ദിര കൗൺസിലറാകുന്നത്. ഐക്യകണ്ഠമായാണ് ഇന്ദിരയെ മേയറാക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം കൂടിയാണ് ഇന്ദിര.