ഓപ്പൺ ഗോൾഫ് ടൂർണമെന്റ് 20ന്

Friday 19 December 2025 12:58 AM IST

കൊച്ചി: ജിയോജിത് കൊച്ചിൻ ഓപ്പൺ ഗോൾഫ് ടൂർണമെന്റിന്റെ നാലാം പതിപ്പ് ഡിസംബർ 20ന് നടക്കും. നൂറിലേറെ ഗോൾഫ് കളിക്കാർ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സിയാലിലെ 18 ഹോൾ ഗോൾഫ് കോഴ്‌സിലാണ് ടൂർണമെന്റ്. ഗോൾഫ് ക്ലബിന്റെ നേതൃത്വത്തിൽ 22 സ്‌കൂളുകളിൽ നിന്നായി തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആഴ്ചയിൽ രണ്ടു തവണ പരിശീലനം നൽകും. മികവ് പുലർത്തുന്നവരെ ഗോൾഫ് ഫൗണ്ടേഷന്റെ അന്തിമ ദേശീയ സെലക്ഷൻ ക്യാമ്പിലേക്ക് ക്ഷണിക്കുമെന്നും കോച്ചിൻ ഗോൾഫ് ക്ലബ് പ്രസിഡന്റ് രമേഷ് വാസുദേവൻ, സെക്രട്ടറി ദനേശ് ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.