സാഹിത്യ പരിഷത്ത് വാർഷികം 20ന്

Friday 19 December 2025 1:06 AM IST

കൊച്ചി: സമസ്തകേരള സാഹിത്യപരിഷത്ത് 98-ാം വാർഷിക ആഘോഷം ഡിസംബർ 20ന് മഹാകവി ജി. ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് നോവലിസ്റ്റ് സേതു ഉദ്ഘാടനം ചെയ്യും. പരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. ഡോ. ടി.എസ്. ജോയി, പരിഷത്ത് ജനറൽ സെക്രട്ടറി ഡോ. നെടുമുടി ഹരികുമാർ, ട്രഷറർ ഡോ. അജിതൻ മേനോത്ത്, ഡോ. എം.സി. ദിലീപ് കുമാർ എന്നിവർ പ്രസംഗിക്കും. 11ന് കഥ ഇന്ന് സെമിനാറിൽ ജോർജ് ജോസഫ് കെ. അദ്ധ്യക്ഷനാകും.എസ്. ഹരീഷ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് സാമൂഹ്യ മാദ്ധ്യമങ്ങളും സമൂഹവും സെമിനാറിൽ രാംമോഹൻ പാലിയത്ത് അദ്ധ്യക്ഷനാകും. അഡ്വ.എ. ജയശങ്കർ ഉദ്ഘാടനം ചെയ്യും.