കനിവിന് സാന്ത്വന ഉപകരണങ്ങൾ കൈമാറി
Friday 19 December 2025 11:55 PM IST
കൊച്ചി: എറണാകുളം എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ സി.എ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കനിവ് പെയിൻ ആൻഡ് പാലിയേറ്റ് കെയർ വൈറ്റില മേഖലാ കമ്മിറ്റിക്ക് രോഗി പരിചരണത്തിനായി സാന്ത്വന ഉപകരണങ്ങൾ കൈമാറി. പൊന്നുരുന്നി 'ഒരിടം" ഹാപ്പിനസ് സെന്ററിൽ നടന്ന ചടങ്ങ് നിയുക്ത കൗൺസിലർ ബീന ദിവാകരൻ ഉദ്ഘാടനം ചെയ്തു. കനിവ് വൈറ്റില മേഖല ചെയർമാൻ പി.ബി. സുധീർ അദ്ധ്യക്ഷത വഹിച്ചു. എംപ്ലോയീസ് യൂണിയൻ ഡിവിഷൻ ജോയിന്റ് സെക്രട്ടറി കെ.ആർ. സുനിൽകുമാർ, സുനിൽ ഞാളിയത്ത്, അഡ്വ. ദിപിൻ ദിലീപ്, എം.ടി. മഹേഷ്, കെ.ആർ. സീന മോൾ, ടൈറ്റസ് കൂടാരപ്പിള്ളി എന്നിവർ പ്രസംഗിച്ചു.