ദേശീയ വനിതാ കമ്മിഷൻ ഹിയറിംഗ്

Friday 19 December 2025 12:24 AM IST

കാക്കനാട്: എറണാകുളം ജില്ലയിൽ സംഘടിപ്പിച്ച ദേശീയ വനിതാ കമ്മിഷൻ അദാലത്തിൽ 20 പരാതികൾക്ക് പരിഹാരം. രാഷ്ട്രീയ മഹിളാ ആയോഗ് ആപ് കെ ദ്വാർ - മഹിളാ ജൻ സുൻവായ് എന്ന പരിപാടിയുടെ ഭാഗമായി കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് അദാലത്ത് സംഘടിപ്പിച്ചത്. ദേശീയ വനിതാ കമ്മീഷൻ അംഗം ഡെലിന ഖോംഗ്ദുപിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഹിയറിംഗിൽ 33 പരാതികളാണ് പരിഗണിച്ചത്. രണ്ട് പുതിയ പരാതികളും ലഭിച്ചു. ജില്ലാകളക്ടർ ജി. പ്രിയങ്ക, അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, റേഞ്ച് ഡി.ഐ.ജി എസ്. സതീഷ് ബിനോ, ശിശു ക്ഷേമ വകുപ്പ് ജില്ലാ ഓഫീസർ ജബീൻ ലോലിത സെയിൻ തുടങ്ങിയവർ പങ്കെടുത്തു.