‘ഫെലിസ് നവിദാഡ്’ ക്രിസ്മസ് ആഘോഷം

Friday 19 December 2025 1:29 AM IST

കൊച്ചി: മാർത്തോമ്മ എഡ്യുക്കേഷണൽ സൊസൈറ്റി കാക്കനാട് മാർത്തോമ്മാ പബ്ലിക് സ്‌കൂൾ ഗ്രൗണ്ടിൽ പരിസ്ഥിതി സൗഹൃദ ക്രിസ്മസ് ആഘോഷം ‘ഫെലിസ് നവിദാഡ്’സംഘടിപ്പിച്ചു. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കൂമ്പ് ഐറേനിയസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ഡോ. ജോൺ ജോസഫ് അദ്ധ്യക്ഷനായി. പ്രോഗ്രാം കൺവീനർ എം.പി. സോളമൻ, അശ്വിൻ ജെ. ജെയിസ്, സെക്രട്ടറി വർഗീസ് പി. മാത്യു, വൈസ് പ്രസിഡന്റ് ജോർജ് പി. കോര, ജോയിന്റ് സെക്രട്ടറി ബിജു വൈക്കര, മീഡിയ ഇൻ ചാർജ് കുരുവിള മാത്യൂസ്, പ്രിൻസിപ്പൽ ഡോ. ഷീല സേത്ത്‌സ്, വൈസ് പ്രിൻസിപ്പൽ സോണി സൂസൻ തുടങ്ങിയവർ പ്രസംഗിച്ചു.