ദ്വിദിന ദേശീയ സെമിനാർ
Friday 19 December 2025 12:59 AM IST
കുന്ദമംഗലം: കുന്ദമംഗലം എസ്.എൻ.ഇ.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസും കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷനും സംയുക്ത നടത്തുന്ന ദേശീയ സെമിനാറിന് എസ്.എൻ.ഇ.എസ് ഇംസാർ ക്യാമ്പസിൽ തുടക്കമായി. മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഇ.എസ് വൈസ് പ്രസിഡന്റ് സജീവ് സുന്ദർ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഐ.ഐ.എം പ്രൊഫസർ ഡോ.സി. രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി. സൊസൈറ്റി ജനറൽ സെക്രട്ടറി പി. നന്ദകുമാർ, എൻ.ഐ.ടി പ്രൊഫ. മുഹമ്മദ് ഷാഫി , സി.എം.എ സീനിയർ വൈസ് പ്രസിഡന്റ് ശ്രീനാഥ് മുർച്ചിലോട്ട് , ഇംസാർ ഡയറക്ടർ ഡോ. സജി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. എൻ.ഐ.ടി പ്രൊഫസർ ഡോ. മുഹമ്മദ് ഷാഫി, ഡോ.ഇ. ഗോവിന്ദരാജ്, എന്നിവർ ക്ലാസെടുത്തു.