മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
നാദാപുരം: അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ പകർച്ചവ്യാധികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലാ മിസ്റ്റ് ടീമിന്റെ സഹകരണത്തോടെ തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ രാത്രികാല മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന 138 അന്യസംസ്ഥാന തൊഴിലാളികൾക്ക് സ്ക്രീനിംഗ് നടത്തി. രക്ത പരിശോധനയുടെ ഫലം ലഭിക്കുന്ന മുറക്ക് രോഗികൾക്ക് ചികിൽത്സ നൽകുമെന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അലൻ.ജി അറിയിച്ചു. മിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. ജെഫ്രീക്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രാജേഷ് കുമാർ.കെ.പി, നിതിലാജി.എൽ.ജി,ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് സുജ തോമസ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരായ ഹരിത.സി.കെ, അനുഷ സത്യൻ, പ്രിൻസി മാധവൻ, മിസ്റ്റ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ നീതു.ജി, ബിജുല.പി, ആശാ പ്രവർത്തകരായ മാലതി എം, ബീന പാലേരി എന്നിവർ നേതൃത്വം നൽകി.