'ആഗ്നേയ 2025' ക്യാമ്പ് 25 മുതൽ
കോഴിക്കോട്: കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ യുവാക്കൾക്കായി 25 മുതൽ 28 വരെ "ആഗ്നേയ 2025" റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നിയന്ത്രിക്കാനാകാത്ത ഡിജിറ്റൽ ഉപയോഗവും മറ്റ് ജീവിതശൈലി പ്രശ്നങ്ങളും കാരണം പുതുതലമുറ "ബ്രെയിൻഫോഗ്" പോലുള്ള പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ക്യാമ്പ്. കക്കോടി ഒറ്റത്തെങ്ങിൽ, പൂനൂർപുഴയോട് ചേർന്നുള്ള വേദമഹാമന്ദിരത്തിൽ നടക്കുന്ന ക്യാമ്പിൽ 18 മുതൽ 30 വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ശാസ്ത്രീയ പഠനങ്ങളെയും പ്രാചീന അറിവുകളെയും കൂട്ടിയിണക്കിക്കൊണ്ടുള്ള ദിനചര്യകൾ, ഡിജിറ്റൽ ഡീറ്റോക്‌സ്, ധ്യാനം, യോഗ എന്നിവയോടൊപ്പം ക്യാമ്പ് ഫയർ ആക്ടിവിറ്റികൾ, വാനനിരീക്ഷണം, മൂവി നൈറ്റ്, വനയാത്ര തുടങ്ങിയവ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യം. രജിസ്ട്രേഷൻ 8848377633 എന്ന നമ്പറിൽ വാട്സ് ആപ്പ് സന്ദേശമയക്കണം. വിശദ വിവരത്തിന് ഫോൺ: 9995544437, 8848377633.