ഗ്രാന്റ് ജോബ് എക്സ്‌പോ 20ന്

Friday 19 December 2025 12:24 AM IST
ജോബ് എക്സ്‌പോ

കോഴിക്കോട്: ഇന്ത്യയിലും വിദേശത്തും ഓൺലൈനായും ഓഫ്‌ ലൈനായും ജോബ് ട്രെയിനിംഗ് നടത്തിവരുന്ന എഡ്വിൻ അക്കാഡമി സംഘടിപ്പിക്കുന്ന ഗ്രാന്റ് ജോബ് എക്സ്‌പോ 20 ന് രാവിലെ 10 മുതൽ കല്ലായിലുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ നടക്കും. അക്കാഡമിയുടെ ഉദ്യോഗ് 26 ന്റെ ഭാഗമായാണ് ജോബ് എക്സ്‌പോ. വിവിധ മേഖലകളിൽ നിന്നുള്ള 120 ഓളം കമ്പനികൾ ഓൺലൈനായും ഓഫ്‌ ലൈനായും അഭിമുഖം നടത്തും. 260 തസ്തികകളിലായി 1200 ഓളം ഒഴിവുകളാണ് കമ്പനികൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നേരത്തെ രജിസ്റ്റർ ചെയ്തവർക്കും സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെയും എക്സ്‌പോയിൽ പങ്കെടുക്കാം. രജിസ്‌ട്രേഷൻ സൗജന്യം. 50 ഓളം കമ്പനികൾ നേരിട്ടായിരിക്കും ഇന്റർവ്യൂ നടത്തുക. വാർത്താസമ്മേളനത്തിൽ ഡോ. മുഹമ്മദ് അമീൻ, ജംഷീർ.ഇ, ശ്രീനാഥ് ബി.എസ്, റഫ്ന സി.കെ എന്നിവർ പങ്കെടുത്തു.