ഉത്സവ കൂപ്പൺ വിതരണം

Friday 19 December 2025 1:20 AM IST
എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവ സംഭാവന കൂപ്പൺ ആദ്യ വിതരണം ഭീമ ജ്വല്ലറി എം.ഡി ബി. ബിന്ദു മാധവിന് നൽകി ക്ഷേത്രം മേൽശാന്തി നകർണിമന രാമൻ നമ്പൂതിരി നിർവഹിക്കുന്നു

കൊച്ചി: എറണാകുളം ശിവക്ഷേത്രം ഉത്സവത്തിന്റെ ആദ്യ സംഭാവന കൂപ്പൺ വിതരണം ക്ഷേത്രം മേൽശാന്തി നകർണി മന രാമൻ നമ്പൂതിരി നിർവഹിച്ചു. ഭീമാ ജ്വല്ലറി എം.ഡി ബി. ബിന്ദു മാധവ്, ശ്രീനികേധന ഗ്രൂപ്പ് മേധാവി ഗിരിധരൻ, ബി.ടി.എച്ച് ഗോപി, ജനാർദ്ദനൻ, ഫ്രാൻസിസ് (ലൈലാ ഗ്രൂപ്പ് ), ലതാ സൈക്കിൾ സ്വാമി, രഘുരാമകൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി. കൊച്ചിൻ ദേവസ്വം ബോർ‌ഡ് അംഗം കെ.കെ. സുരേഷ് ബാബു, തൃപ്പൂണിത്തുറ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണർ ബിജു ആർ പിള്ള, ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്. അശോക് കുമാർ, സെക്രട്ടറി ആർ.രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. തൃപ്പൂണിത്തുറ അനീഷിന്റെ നേതൃത്വത്തിൽ കൊമ്പ്പറ്റ് അരങ്ങേറി.