നഴ്‌സുമാർ ബെൽജിയത്തിലേക്ക്

Friday 19 December 2025 12:28 AM IST

കൊച്ചി: സർക്കാരിന്റെ റിക്രൂട്ടിംഗ് ഏജൻസിയായ ഓവർസീസ് ഡെവലപ്‌മെന്റ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൾട്ടൻസി ലിമിറ്റഡും (ഒഡെപെക് ) എറണാകുളം ലൂർദ് ആശുപത്രിയും ചേർന്ന് ഡിഗ്‌നിറ്റാസ് കൺസോർഷ്യവുമായി ചേർന്ന് നടപ്പാക്കുന്ന 'അറോറ" പദ്ധതിയിൽ 73 നഴ്‌സുമാർ ഡച്ച് ഭാഷാ പരിശീലനം സൗജന്യമായി പൂർത്തിയാക്കി ജനുവരി 13ന് ബെൽജിയത്തിലേക്ക് തിരിക്കും. യാത്രയയപ്പ് ചടങ്ങ് ജില്ലാ ലേബർ ഓഫീസർ എം. ജോവിൻ ഉദ്ഘാടനം ചെയ്തു. ഒഡെപെക് റിക്രൂട്ട്‌മെന്റ് ഹെഡ് സ്വപ്ന അനിൽദാസ്, അറോറ പ്രോജക്ട് മാനേജർ ജോൺ ബാപ്റ്റിസ്റ്റ്, ലൂർദ് ഡയറക്ടർ ഫാ. ജോർജ് സെക്വീര, എച്ച്.ആർ മാനേജറും അറോറ പ്രോജക്ട് മാനേജറുമായ അന്ന സിജി ജോർജ്, ക്രിസ്റ്റ ഡി. ബാർ ബെന്റർ എന്നിവർ സംസാരിച്ചു.