പ്ലാറ്റിനം ജൂബിലി
Friday 19 December 2025 1:06 AM IST
പാലക്കാട്: വിക്ടോറിയ കോളേജ് സുവോളജി വകുപ്പിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ആർ.പ്രസാദ് നിർവഹിച്ചു. ശാസ്ത്രം വികസിക്കുന്നതോടെ മനുഷ്യന്റെ എല്ലാ കഴിവുകളും യന്ത്രങ്ങൾക്ക് അടിയറവ് വയ്ക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിക്ടോറിയ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.എൽ.സിന്ധു അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.എ.റഷീദ്, ഡോ. എം.എൻ.അനുവറുദ്ധീൻ, വി.ഉണ്ണിക്കണ്ണൻ, ഡോ. പി.മുരളി, ഡോ.സന്ദീപ്, സി.എം.മാത്യു, ഡോ.രശ്മി,കെ.ജി.ഭഗത്, കെ.എ.ആര്യ, പ്രേമചന്ദ്രൻ, ബിന്ദു പ്രതാപ് എന്നിവർ സംസാരിച്ചു.